വെഞ്ഞാറമൂട്: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. ബൈക്ക് യാത്രികനായ പിരപ്പൻകോട് രഞ്ജിത് ലെയ്ൻ മകം വീട്ടിൽ അഭിലാഷി (36)നാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ അഞ്ചിന് എം.സി റോഡിൽ തൈക്കാട് വച്ചായിരുന്നു അപകടം. പിരപ്പൻകോട് ഭാഗത്തുനിന്ന് എം.സി റോഡിലേക്ക് കയറിയ ബൈക്കിൽ കാറിടിക്കുകയായിരുന്നു.