നെടുമങ്ങാട് : ലേക് താന്ത്രിക്ക് ജനതാദൾ (എൽ.ജെ.ഡി) അരുവിക്കര പഞ്ചായത്ത് സമ്മേളനം നിയോജക മണ്ഡലം പ്രസിഡന്റ് ആലുംമൂട് വിജയൻ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം സെക്രട്ടറി മൈലം സത്യാനന്ദൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.യുവ ജനതാദൾ അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് സജീവ് വി.ആർ,നിയോജക മണ്ഡലം കമ്മറ്റി അംഗം മനാർഷഎന്നിവർ സംസാരിച്ചു. ഭാരവാഹികളായി അഴിക്കോട് വി.ഏ ഹമീദ് (പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്),വി.ആർ സജീവ് , കോലപ്പൻ ആശാരി (വൈസ് പ്രസിഡന്റ്),കളത്തറ അശോകൻ (സെക്രട്ടറി),മൈലമൂട് സ്റ്റീഫൻ,വട്ടകുളം മനാർഷൻ,ഇറയാംകോട് അന്നമ്മ,ഇരുമ്പ ഗീത, അഴിക്കോട് സലിം,കടമ്പനാട് സെൽവി (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.