തിരുവനന്തപുരം : ചികിത്സയിലൂടെ മാനസിക വിഹ്വലതകൾ ഭേദമായവരെ പുനരധിവസിപ്പിക്കുന്നതിനായി ജില്ലാ പഞ്ചായത്തിന് കീഴിൽ വെഞ്ഞാറമൂട്പ്രവർത്തിക്കുന്ന കെയർ ഹോമിന്റെ വളപ്പിൽ സംയോജിത മാതൃകാ കൃഷിത്തോട്ട നടീൽ ഉത്സവം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നടീൽ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം വൈ.വി. ശോഭകുമാർ അദ്ധ്യക്ഷനായി. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലകുമാരി പങ്കെടുത്തു. പച്ചക്കറി, മത്സ്യകൃഷി, ഗോശാല, ആട്, കോഴി വളർത്തൽ എന്നിവ ഉൾപ്പെടുന്ന സംയോജിത കൃഷിത്തോട്ടത്തിലൂടെ അന്തേവാസികളുടെ ആരോഗ്യവും മാനസികോല്ലാസവും സംതൃപ്തിയും ഉറപ്പ് വരുത്തുന്ന ഫാം തെറാപ്പിയാണ് പദ്ധതിയുടെ ലക്ഷ്യം.