തിരുവനന്തപുരം : ഗ്രന്ഥശാല സംഘത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ലൈബ്രറികളിലുളള പുസ്തകങ്ങൾ ബയന്റു ചെയ്ത് സൂക്ഷിക്കുക എന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഗ്രന്ഥശാല പ്രവർത്തകർക്ക് ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ബുക്ക് ബയന്റിംഗ് പരിശീലനം നൽകി. ഗ്രന്ഥശാലകൾ നവീകരിച്ച് കൂടുതൽ ജനകീയമാക്കാനുള്ള സംസ്ഥാന സർക്കാർ പദ്ധതിയുടെ ഭാഗമാണ് പരിശീലന പരിപാടി. പരിശീലന പരിപാടിയിൽ പങ്കെടുത്തവർക്ക് ലൈബ്രറികളിൽ ബയന്റിംഗ് നടത്തുന്നതിന് ആവശ്യമായ ടൂൾ കിറ്റും, സർട്ടിഫിക്കറ്റും ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രാജ്‌മോഹൻ വിതരണം ചെയ്തു.