തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ .വിവിധ ബറ്റാലിയനുകളിലെ പുതിയ ബാച്ചിന്റെ പരിശീലന ക്യാമ്പുകളിൽ ബീഫിന് വിലക്ക്. തൃശൂർ പൊലീസ് അക്കാഡമിയിൽ തയാറാക്കിയ മെനുവിലാണ്
ഏർപ്പെടുത്തിയത്.
പുഴുങ്ങിയ മുട്ടയും മുട്ടക്കറിയും ചിക്കൻ കറിയും തുടങ്ങി കഞ്ഞിയും സാമ്പാറും അവിയലും ഉൾപ്പെടെയുള്ള വിഭവങ്ങളുണ്ട്. ആരോഗ്യകരമായ ഭക്ഷണക്രമം തയാറാക്കിയ ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് ബീഫിനെ പുറത്താക്കിയതെന്നാണ് ബറ്റാലിയന്റെ ചുമതലയുള്ളവരുടെ വിശദീകരണം.ഏതെങ്കിലും ക്യാമ്പിൽ ബീഫ് കഴിക്കണമെന്നു നിർബന്ധമുണ്ടെങ്കിൽ അവിടത്തെ ഭക്ഷണ കമ്മിറ്റിക്കു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. നേരത്തേ, രാജ്യത്തെ ബീഫ് നിരോധനം വിവാദമായ സമയത്ത് തൃശൂർ പൊലീസ് അക്കാഡമിയിലെ കാന്റീനിൽ ബീഫ് നിരോധിച്ചിരുന്നു. ഐ.ജിയായിരുന്ന സുരേഷ് രാജ് പുരോഹിത് ഏർപ്പെടുത്തിയ നിരോധനം വിവാദമായതോടെ തിരുത്തി. ആഴ്ചയിൽ രണ്ട് ദിവസം ബീഫ് വിളമ്പി.
ബീഫ് ഒഴിവാക്കിയില്ലെന്ന്
അതേ സമയം,പുതുതായി പരിശീലനം ആരംഭിക്കുന്ന പൊലീസ് ബാച്ചിന്റെ ഭക്ഷണമെനുവിൽ നിന്ന് ബീഫ് ഒഴിവാക്കിയെന്നത് വാസ്തവവിരുദ്ധമാണെന്ന് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ അറിയിച്ചു.
പരിശീലനം നേടുന്നവരുടെ പ്രതിനിധികളും പൊലീസ് ഓഫീസർമാരും അംഗങ്ങളായ മെസ് കമ്മിറ്റിയുടെ തീരുമാനപ്രകാരം അതത് പ്രദേശങ്ങളിൽ ലഭ്യമായ ഭക്ഷണവസ്തുക്കൾ ഉൾപ്പെടുത്തി ആരോഗ്യകരമായ ഭക്ഷണം തയ്യാറാക്കാനാണ് നിർദ്ദേശം.. ആവശ്യമായ ഊർജ്ജം ലഭിക്കാനാണ്ത്.