photo

നെടുമങ്ങാട്: പ്രണയദിനത്തിൽ കിള്ളിയാർ ശുചീകരണത്തിൽ നെടുമങ്ങാട് ഗവ. കോളേജ് എൻ.എസ്.എസ് വോളന്റിയേഴ്‌സ് നിറസാന്നിദ്ധ്യമായി. കിള്ളിയാറിനെ പ്രണയിക്കാം എന്ന സന്ദേശവുമായി മുന്നൂറോളം വോളന്റിയേഴ്‌സ് വാളിക്കോട് മുതൽ പത്താംകല്ല് വരെ ശുചീകരണ ദൗത്യത്തിന് നേതൃത്വം നൽകി. ഒന്നാംഘട്ട ശുചീകരണ യജ്ഞത്തിലും വിദ്യാർത്ഥികൾ മാതൃകയായിരുന്നു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.ആർ.എൻ അൻസർ മേൽനോട്ടം വഹിച്ചു. വാളിക്കോട് ജംഗ്‌ഷനിൽ മുൻ ഡെപ്യുട്ടി സ്പീക്കർ പാലോട് രവി ഉദ്‌ഘാടനം ചെയ്തു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ പി. ഹരികേശൻ നായർ, കൗൺസിലർ പി.ജി. പ്രേമചന്ദ്രൻ എന്നിവർ സംസാരിച്ചു. വോളന്റിയേഴ്‌സ് ലീഡർമാരായ ശരത് മോഹൻ, അജിന, ലിജോ, നന്ദു,മഹിമ തുടങ്ങിയവർ നേതൃത്വം നൽകി.