നെയ്യാറ്റിൻകര: ആറാലുംമൂട് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന കേരളാ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള യു.ഐ.ടി സെന്ററിന് ഊരുട്ടുകാലയിൽ 8.6 ആർ സർക്കാർ സ്ഥലം 30 വർഷത്തേക്ക് പാട്ടത്തിന് നൽകി സർക്കാർ ഉത്തരവായി. ഒരു വർഷത്തിനുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കണം എന്ന വ്യവസ്ഥയിൽ ആണ് സ്ഥലം അനുവദിച്ചിട്ടുള്ളത്. മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. ശ്രീകണ്ഠൻനായർ, ചെയർപേഴ്‌സൻ ഡബ്ല്യു. ആർ.ഹീബ, പി.ടി.ഐ മുൻ വൈസ് പ്രസിഡന്റ് എൻ. പ്രേമചന്ദ്രൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.