തിരുവനന്തപുരം :എസ്.എൻ.ഡി.പി യോഗം കോവളം യൂണിയന് കീഴിലെ കരിച്ചൽ ശാഖയിൽ യൂത്ത് മൂവ്‌മെന്റ് കമ്മിറ്റിയും സൈബർ സേനയും രൂപീകരിച്ചു.യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് മുല്ലൂർ വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. കരിച്ചൽ ശാഖ പ്രസിഡന്റ് എസ്. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ശാഖ സെക്രട്ടറി രതീഷ് കുമാർ, വൈസ് പ്രസിഡന്റ് സുകു,സുരേഷ് അശോകൻ, ബിനു യൂണിയൻ യൂത്ത് മൂവ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ ശ്രീകുമാർ കട്ടച്ചൽകുഴി,മനു പനപ്പഴിഞ്ഞി,അനു രാമചന്ദ്രൻ പൂങ്കുളം,വിഷ്ണു പുന്നമൂട് എന്നിവർ സംസാരിച്ചു.ഭാരവാഹികളായി പ്രമോദ്കുമാർ (പ്രസിഡന്റ് ), ശ്രീനാഥ് (വൈസ് പ്രസിഡന്റ് ) ജിത്തു (സെക്രട്ടറി ), പ്രകാശ് (ജോയിന്റ് സെക്രട്ടറി ),അഖിൽ (യൂണിയൻ പ്രതിനിധി ) പ്രശാന്ത്, അരവിന്ദ്, രഞ്ജിത്, സുജിത്, ആര്യ ദേവൻ, രഞ്ജിത് മോഹൻ, ശിവദത്,ദുഷ്യന്ദ്, ചന്ദ്ര വർദ്ധൻ (കമ്മറ്റി അംഗങ്ങൾ ),അനന്തപ്രകാശ് (സൈബർ സേന ചെയർമാൻ),സംപ്രീത് (കൺവീനർ ) രഞ്ജിത് മോഹൻ, ശിവദത്ത് (കമ്മറ്റി അംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു . സെക്രട്ടറി അരുമാനൂർ ദീപു വരണാധികാരിയായി .