നെടുമങ്ങാട്: നഗരസഭയിൽ അടിയന്തര കൗൺസിൽ യോഗത്തിൽ യു.ഡി.എഫ് അംഗങ്ങളുടെ പ്രതിഷേധം. വാർഷിക പദ്ധതി രൂപീകരണത്തിൽ വിദ്യാഭ്യാസം, ആരോഗ്യം സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ നിർദേശങ്ങൾ അവതരിപ്പിച്ചില്ലെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ടി. അർജുനൻ ആരോപിച്ചു. പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന ആക്ഷേപം ഉന്നയിച്ച് യു.ഡി.എഫ് അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്കരിച്ചതായും ടി. അർജുനൻ അറിയിച്ചു.