plus-two

തിരുവനന്തപുരം: കോഴിക്കോട് വല്യാപ്പള്ളി എംജെ എസ്.എസിന് അനുവദിച്ച (സ്‌കൂൾ കോഡ് –10124) ഹയർ സെക്കൻഡറി പരീക്ഷാ കേന്ദ്രം റദ്ദാക്കി. അൺഎയ്ഡഡ് വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന ഇവിടെ പരീക്ഷ നടത്താൻ സൗകര്യമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഇവിടെ രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികളെ സമീപത്തെ രണ്ട് സ്‌കൂളുകളിലേക്ക് മാറ്റി. പ്ലസ് ടു പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത 383 വിദ്യാർത്ഥികളെ സമീപത്തെ ഇ എം.ജെ.എ.വൈ വി.എച്ച്.എസ്.എസ്സിലേക്കും പ്ലസ് വൺ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത 320 കുട്ടികളെ മേമുണ്ട എച്ച്.എസ്.എസ്സിലേക്കുമാണ് മാറ്റിയത്.

സംസ്ഥാനത്ത് ആദ്യമായി എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ ഒന്നിച്ച് രാവിലെ നടത്തുന്നതിന്റെ മുന്നൊരുക്കമായിട്ടായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പിലെ വിദഗ്ധ സംഘത്തിന്റെ പരിശോധന. ഓപ്പൺ സ്‌കൂൾ വിദ്യാർത്ഥികളുടെ ഏതാനും പരീക്ഷാ കേന്ദ്രങ്ങളിൽ കുറവുള്ള ബഞ്ചും ഡസ്‌കും സർക്കാർ വാങ്ങി നൽകും. . എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളെ 341 കേന്ദ്രങ്ങളിലാണ് ഇടകലർത്തിയിരുത്തുക. ഇതിൽ 37 കേന്ദ്രങ്ങളിൽ എസ്.എസ്.എൽ.സിക്കാർക്കൊപ്പം ഓപ്പൺ സ്‌കൂൾ വിദ്യാർത്ഥികളാണ്. .