നെടുമങ്ങാട് : ചെക്കക്കോണം ശ്രീമഹാദേവർ ക്ഷേത്രത്തിൽ മഹാശിവരാത്രി മഹോത്സവം 20,21 തീയതികളിൽ നടക്കും.20 ന് രാവിലെ 6 ന് മഹാഗണപതി ഹോമം,വൈകിട്ട് 5.10 ന് സമൂഹപൊങ്കാല,5.30 ന് സമൂഹ ഐശ്വര്യപൂജ,6 ന് ആത്മീയ പ്രഭാഷണം,രാത്രി 8 ന് ഭഗവതിസേവ. 21 ന് രാവിലെ 6 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം,6.44 ന് അഹോരാത്ര നാമജപാരംഭം,9 ന് കലശപൂജയും കലശാഭിഷേകവും,12.30 ന് അന്നദാനം,വൈകിട്ട് 6.30 ന് ദീപക്കാഴ്ച,7.30 ന് യാമപൂജയും പുഷ്‌പാഭിഷേകവും.