നെടുമങ്ങാട് : കരകുളം കിഴേക്കേ ഏലാ ദേവീക്ഷേത്രത്തിൽ 57 -ാമത് കുംഭഭരണി മഹോത്സവം 20 മുതൽ 29 വരെ നടക്കുമെന്ന് പ്രസിഡന്റ് ബി. വിക്രമൻ നായരും കൺവീനർ എസ്. നന്ദുവും അറിയിച്ചു. 20ന് ഉച്ചയ്ക്ക് 1ന് കൊടിമര ഘോഷയാത്ര, രാത്രി 8.10ന് തൃക്കൊടിയേറ്റ്, 9.45ന് പാടി കുടിയിരുത്ത്, 21ന് രാത്രി 7.15ന് കളംകാവൽ,അന്നദാനം. 22 ന് വൈകിട്ട് 4 ന് സരസ്വതീപൂജ,6.30ന് പുഷ്‌പാഭിഷേകത്തോടെ അലങ്കാരദീപാരാധന. 23ന് രാവിലെ 9.30ന് നാഗരൂട്ട്,12.30 ന് സമൂഹസദ്യ,വൈകിട്ട് 4ന് ഐശ്വര്യപൂജ,7.15ന് കളംകാവൽ,അന്നദാനം. 24ന് രാത്രി 7ന് ഹാരഘോഷയാത്ര,8.30ന് മാലപ്പുറംപാട്ട്,മാംഗല്യസദ്യ. 25ന് രാത്രി 7ന് കളംകാവൽ,അന്നദാനം. 26ന് രാത്രി 9.45ന് വലിയമുടി കുടിയിരുത്ത്, കഞ്ഞിവീഴ്‌ത്ത്. 27ന് രാത്രി 7.15ന് കളംകാവൽ,അന്നദാനം. 28ന് രാവിലെ 9ന് പൊങ്കാല, തുലാഭാര നേർച്ച,11ന് സമൂഹസദ്യ, വൈകിട്ട് 4 ന് ഉരുൾ നേർച്ച,6ന് സോപാനസംഗീതം. 29ന് രാത്രി 7ന് ഓട്ടം,താലപ്പൊലി ഘോഷയാത്ര,കളംകാവൽ, പൂത്തിരിമേളം,ആറാട്ട്.