ഹാമിൽട്ടൺ : ഇന്ത്യൻ ബാറ്റ്സ്‌മാൻമാർക്ക് ബാറ്റിംഗ് പരിശീലനത്തിന് അവസരം നൽകി ന്യൂസിലൻഡ് ഇലവനുമായുള്ള സന്നാഹ ത്രിദിന മത്സരം സമനിലയിൽ അവസാനിച്ചു.
ആദ്യ ഇന്നിംഗ്സിൽ 263 ന് ആൾ ഔട്ടായ ഇന്ത്യ കിവീസ് ഇലവനെ 235 ന് ആൾ ഔട്ടാക്കിയശേഷം രണ്ടാം ഇന്നിംഗ്സിൽ 252/4 എന്ന സ്കോറിലെത്തിയപ്പോൾ കളി അവസാനിക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ മായാങ്ക് അഗർവാൾ (81), ഋഷഭ് പന്ത് (70), പൃഥ്വിഷാ (39), വൃദ്ധിമാൻ സാഹ (30) എന്നിവർ ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. ആസ്ട്രേലിയയ്ക്ക് എതിരായ ആദ്യ ഏകദിനത്തിൽ പരിക്കേറ്റതിന് ശേഷം ആദ്യമായാണ് ഋഷഭ് പന്ത് ടീമിലെത്തിയത്.
21-ാം തീയതി വെല്ലിംഗ്ടണിലാണ് ആദ്യ ടെസ്റ്റിന് തുടക്കമാകുന്നത്. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.
കണ്ണു തള്ളിച്ച സെൽഫി
കഴിഞ്ഞ ദിവസം വിരാട് കൊഹ്‌ലി സോഷ്യൻ മീഡിയയിൽ പോസ്റ്റ് ചെയ്ത സെൽഫി. മുഹമ്മദ് ഷമി, പൃഥ്വിഷാ എന്നിവരെയും കാണാം.