duplantis
duplantis

6.18 മീറ്റർ

ഗ്ളാസ്‌ഗോ : ഇൻഡർ പോൾവാട്ടിൽ സ്വന്തം പേരിലുണ്ടായിരുന്ന റെക്കാഡ് തിരുത്തിയെഴുതി അമേരിക്കൻ താരം അർമൻഡ് ഡുപ്ളെന്റിസ്. ഇന്നലെ ഗ്ളാസ്‌ഗോ ഇൻഡോർ ഗ്രാൻപ്രീയിൽ 6.18 മീറ്റർ ചാടിയ ഡുപ്ളാന്റിസ് തന്റെ പേരിലുണ്ടായിരുന്ന 6.17 മീറ്ററിന്റെ റെക്കാഡാണ് തകർത്തത്. 20 കാരനായ ഡുപ്ളാന്റിസ് ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയിരുന്നു.

ശിവരാമകൃഷ്ണന്റെ അപേക്ഷ കാണാനില്ല

മുംബയ് : ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ടർ സ്ഥാനത്തേക്ക് മുൻ താരം എൽ. ശിവരാമകൃഷ്ണൻ ബി.സി.സി.ഐയ്ക്ക് അയച്ച ഈ മെയിൽ കാണാനില്ലെന്ന് പരാതി. അപേക്ഷ അവസാന തീയതിയായ ഫെബ്രുവരി 24 ന് രണ്ട് ദിവസം മുമ്പ് ഈ മെയിൽ അയച്ച രേഖകൾ ശിരാമകൃഷ്ണൻ കാണിച്ചെങ്കിലും അവർക്ക് കിട്ടിയിട്ടില്ലെന്ന് ബി.സി.സി.ഐ അധികൃതരുടെ നിലപാട്. താൻ അയച്ച മെയിൽ ആരോ മനപ്പൂർവം ഡിലീറ്റ് ചെയ്തു എന്നാണ് ശിവരാമകൃഷ്ണൻ ആരോപിക്കുന്നത്.

പാക് ടീമിന് വിസ

ന്യൂഡൽഹി : ഡൽഹിയിൽ നാളെ തുടങ്ങുന്ന ഏഷ്യൻ ഗുസ്തി ചാമ്പ്യൻ ഷിപ്പിന് പാകിസ്ഥാൻ ടീമിന് കേന്ദ്ര വിദേശ കാര്യ മന്ത്രാലയം വിസ അനുവദിച്ചു. എന്നാൽ കൊറോണ ബാധിതമായ ചൈനയിൽ നിന്നുള്ള ടീമിന് വിസ അനുവദിക്കുന്നതിൽ തീരുമാനമായില്ല.

ദക്ഷിണാഫ്രിക്ക 222/6

സെഞ്ചൂറിയൻ : ഇംഗ്ളണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തേതുമായ ട്വന്റി - 20 യിൽ ആദ്യ ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 222/6 എന്ന സ്കോർ ഉയർത്തി. ഹെൻട്രിച്ച് ക്ലാസൻ (66), ടെംപ ബൗമ (49), മില്ലർ (35), ഡികോക്ക് (35) എന്നിവർ ബാറ്റിംഗിൽ മികവ് കാട്ടി.