ashiq

കഴക്കൂട്ടം: അണ്ടൂർക്കോണം വെള്ളൂർ ആനതാഴ്ച്ചിറയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിത്താണപ്പോൾ രക്ഷകനായി 17കാരൻ ആഷിക്. ഇന്നലെ വൈകിട്ട് നാലിനാണ് സംഭവം. നാട്ടുകാരുടെ എതിർപ്പ് മറികടന്ന് സമീപത്തുള്ള സ്‌കൂളിലെ ആറു വിദ്യാർത്ഥികളാണ് കുളിക്കാനിറങ്ങിയത്. നീന്തുന്നതിനിടെ ഒരു വിദ്യാർത്ഥി അപകടത്തിൽപ്പെടുകയായിരുന്നു. വിദ്യാർത്ഥികളുടെ നിലവിളികേട്ട് സമീപത്തുള്ള ചിറതലയ്ക്കൽ വീട്ടിലെ ആഷിക് ചിറയിലേക്ക് ചാടി വിദ്യാർത്ഥിയെ രക്ഷപ്പെടുത്തുകയായിരുന്നു. വിദ്യാർത്ഥി മുങ്ങിത്താണപ്പോൾ കൂടെയുണ്ടായിരുന്ന സുഹൃത്തുകൾ ഓടിക്കളഞ്ഞതായി നാട്ടുകാർ പറഞ്ഞു. വെള്ളൂർ വാർഡംഗം വി. ജയചന്ദ്രന്റെ നേതൃത്വത്തിൽ രക്ഷിതാക്കളെ വിളിച്ചു വരുത്തി വിദ്യാർത്ഥികളെ അവർക്കൊപ്പം വിട്ടയച്ചു.