മാവേലിക്കര: അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ ഹൈക്കോടതി അഭിഭാഷകൻ, തൃപ്പൂണിത്തറ കരിങ്ങാച്ചിറ ഗായത്രിയിൽ രാജ്കുമാർ (50) മുങ്ങിമരിച്ചു. കുടുംബ വീടായ തഴക്കര ഇളമ്പാശേരിൽ വീട്ടിൽ വെള്ളാള സമുദായത്തിന്റെ യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു.
ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. അയൽവാസിയും ആട്ടോഡ്രൈവറുമായ മധുവിനൊപ്പം വഴുവാടി കടവിലാണ് കുളിക്കാനെത്തിയത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ വൈകിട്ട് 6.30 ന് കുളിക്കടവിനു സമീപത്തു നിന്നുതന്നെ മൃതദേഹം കിട്ടി. തഴക്കര ഇളമ്പാശേരിൽ വീട്ടിൽ പരേതരായ പി.ടി. സദാശിവൻപിള്ള- തങ്കമണിയമ്മാൾ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീന. മകൾ: ഗായത്രി (എം.ബി.ബി.എസ് വിദ്യാർത്ഥിനി, ഉക്രൈൻ).