general

ബാലരാമപുരം:പൗരത്വഭേദഗതിനിയമത്തിനെതിരെ മുസ്ലീ സർവീസ് സൊസൈറ്റി ബാലരാമപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വനിതാറാലിയും മഹാസംഗമവും സംഘടിപ്പിച്ചു.വഴിമുക്കിൽ നിന്നും വനിതകളുടെ നേത്യത്വത്തിൽ നടന്ന റാലി ബാലരാമപുരത്ത് സമ്മേളന വേദിക്ക് മുന്നിൽ സമാപിച്ചു ഡൽഹി സമരനായിക റാനിയ സുലൈഖ ഉദ്ഘാടനം ചെയ്തു.ബാലരാമപുരം ജനകീയ കൂട്ടായ്മ പ്രസിഡന്റ് എം.സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.വിമൺസ് വിംഗ് കേരള വി.ജമീല മുഖ്യപ്രഭാഷണം നടത്തി.കേരള സിവിൽ സർവീസ് അക്കാദമി അദ്ധ്യാപിക ജ്യോതി വിജയകുമാർ,​വിമൺസ് ഫ്രണ്ടിലെ മൈമുന ടീച്ചർ,​ജനകീയ കൂട്ടായ്മ രക്ഷാധികാരി ഇ.എം.ബഷീർ,​ബാലരാമപുരം ടൗൺ മസ്ജിദ് ഇമാം അബ്ദുൾ റഹീം അൽ കൗസരി,​ ബാലരാമപുരം വലിയപള്ളി ജുംആ മസ്ജിദ് ചീഫ് ഇമാം പാച്ചല്ലൂർ അബ്ദുൾ സലീം മൗലവി,​വഴിമുക്ക് ജുമാ മസ്ജിദ് ഇമാം ഹാഫീസ് അൽ ഹാമിദ് ബാഖവി,​ടൗൺ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് സുബൈർ,​കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.എം.സുധീർ,​വിമെൺസ് വിംഗ് സ്റ്റേറ്റ് കമ്മിറ്റി മെമ്പർ മുബീന,​ലൈല ബിൻത് ഷംനാദ്,​ ഫ്രെറ്റേണിറ്റി ജില്ലാ കമ്മിറ്റി മെമ്പർ അമീന എന്നിവർ സംസാരിച്ചു.വനിതാ കൺവീനർ ജുനൈദ ഫക്രുദിൻ സ്വാഗതവും ജനകീയ കൂട്ടായ്മ കൺവീനർ എ.ആർ.ഷമീർ അഹമ്മദ് നന്ദിയും പറഞ്ഞു.