കല്ലമ്പലം: പള്ളിക്കൽ പകൽക്കുറി കല്ലറക്കോണം ആർ.എം.യു.പി സ്‌കൂൾ വാർഷികവും എം.എൽ.എ അനുവദിച്ച സ്‌മാർട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനവും വി. ജോയി എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ആർ. ബിന്ദു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്‌കൂൾ ഹെഡ്മിസ്ട്രസ് എസ്. കുമാരി സ്വാഗതവും സ്‌കൂൾ ലീഡർ പി. അനാമിക നന്ദിയും പറഞ്ഞു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി മുഖ്യപ്രഭാഷണം നടത്തി. മജീഷ്യൻ അജിത്‌ അഞ്ചാലുംമൂട് മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഹസീന, കിളിമാനൂർ എ.ഇ.ഒ രാജു, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ടി. ബേബിസുധ, ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ എൻ. അബുത്താബ്, എം. നാസർഖാൻ, എസ്. പുഷ്‌പലത, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പൊതുപ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.