ബാലരാമപുരം:ബാലരാമപുരം സൗത്ത് ലോക്കൽ കമ്മിറ്റി ഐത്തിയൂർ തണൽ വീട്ടിൽ സംഘടിപ്പിച്ച പി.ഫക്കീർഖാൻ അനുസ്മരണം സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. ബാലരാപുരം കബീർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറിയേറ്റ് അംഗം പുത്തൻകട വിജയൻ,ജില്ലാകമ്മിറ്റിയംഗം എം.എം.ബഷീർ, നേമം ഏര്യാസെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ,വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി എം.ബാബുജാൻ,ബാലരാമപുരം ശശി,എസ്.രാധാകൃഷ്ണൻ,വി.മോഹനൻ,ബാലരാമപുരം കൃഷ്ണൻകുട്ടി,എസ്.കെ.സുരേഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.ലോക്കൽ കമ്മിറ്റി സെക്രട്ടറി ഫ്രെഡറിക് ഷാജി സ്വാഗതവും വി.എസ്.വിനോദ് നന്ദിയും പറഞ്ഞു.ഫക്കീർഖാന്റെ സ്മൃതികുടീരത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി.