പാലോട്: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് യൂണിറ്റ് ക്യാമ്പ് പേരയം സെന്റ് ജോസഫ് യു.പി സ്കൂളിൽ നടന്നു. പി.ടി.എ പ്രസിഡന്റ് പേരയം സുഭാഷ് അദ്ധ്യക്ഷനായ ക്യാമ്പിന്റെ ഉദ്‌ഘാടനം ഫാദർ വിപിൻ നിർവഹിച്ചു. പാലോട് സി.ഐ മനോജ് കെ.എസ് ക്ലാസ് നയിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ മേരി, വാർഡ് മെമ്പർ സിഗ്നി, സ്കൗട്ട് മാസ്റ്റർമാരായ സിസ്റ്റർ അൻസമ്മ തോമസ്, രമ്യ, സ്മിത, അദ്ധ്യാപകരായ അനൂപ്, റൂബി, ചന്ദ്രലേഖ, സുജിത, സജി എന്നിവർ പങ്കെടുത്തു. സ്കൗട്ട് ആൻഡ് ഗൈഡ്‌സ് ഭാരവാഹികളും അദ്ധ്യാപകരുമായ സുന്ദരേശൻ, ലിജി, സുരേഷ് കുമാർ എന്നിവർ ക്യാമ്പ് നയിച്ചു.