1. ഇന്ത്യയിലെ ആദ്യ യൂറോപ്യൻ കോട്ട?
പള്ളിപ്പുറം കോട്ട
2. മലയാളത്തിലെ ആദ്യ പത്രം?
രാജ്യസമാചാരം
3. കേരളപ്പഴമ എന്ന കൃതി രചിച്ചത്?
ഹെർമൻ ഗുണ്ടർട്ട്
4. കുളച്ചൽ യുദ്ധം നടന്ന വർഷം?
1741
5. പഴശ്ശി സമരങ്ങളുടെ വേദിയായിരുന്ന പുരളിമല ഏത് താലൂക്കിലാണ്?
തലശേരി
6. പഴശ്ശി സ്മാരകം എവിടെയാണ്?
മാനന്തവാടി
7. പഴശ്ശി രാജാവ് മരണപ്പെട്ട വർഷം?
1805
8. കേരളത്തിൽ ഇംഗ്ളീഷുകാർ നിർമ്മിച്ച ആദ്യ കോട്ട?
അഞ്ചുതെങ്ങ് കോട്ട
9. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന പ്രധാന ഗോത്രകലാപം?
കുറിച്യർ കലാപം
10. വയനാട് ജില്ലയിലെ അടിയർ എന്ന ആദിവാസി വിഭാഗത്തിന്റെ അനുഷ്ഠാന കലാരൂപം?
ഗദ്ദിക
11. വി.കെ. കൃഷ്ണമേനോൻ മ്യൂസിയം എവിടെ ?
കോഴിക്കോട്
12. നല്ലളം താപനിലയം ഏത് ജില്ലയിലാണ്?
കോഴിക്കോട്
13. സൈനിക സ്കൂൾ എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്?
വി.കെ. കൃഷ്ണമേനോൻ
14. മലബാർ കലാപം നടന്ന വർഷം?
1921
15. കേരള ഫോക്‌ലോർ അക്കാദമിയുടെ ആസ്ഥാനം?
കണ്ണൂർ
16. മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത്?
ഐ.കെ. കുമാരൻ മാസ്റ്റർ
17. കെ.എസ്.ആർ.ടി.സി നിലവിൽ വന്ന വർഷം?
1965
18. കണ്ണൂരിലെ പാട്യം ഗ്രാമത്തിൽ ജനിച്ച സാമൂഹിക പരിഷ്കർത്താവ്?
വാഗ്ഭടാനന്ദൻ
19. കേരളത്തിൽ വെളുത്തുള്ളി ഉത്‌പാദിപ്പിക്കുന്ന ഏക ജില്ല?
ഇടുക്കി
20. എസ്.എൻ.ഡി.പിയുടെ ആദ്യത്തെ വൈസ് പ്രസിഡന്റ്?
ഡോ. പല്പു.