p

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത്‌ ആറാം വാർഡിലെ പഴയ ശിവൻ കോവിൽ റോഡ് പുനർ നിർമ്മിച്ചു. പൊട്ടിപൊളിഞ്ഞു കാൽനട പോലും ബുദ്ധിമുട്ടിലായിരുന്ന ഈ റോഡിന്റെ ദുസ്ഥിതിയെ കുറിച്ച് കേരളകൗമുദി വാർത്തയാക്കിയിരുന്നു. മഴ പെയ്താൽ വെള്ളം കെട്ടി കിടന്നു കുഴി കാണാതെ ടു വീലർ യാത്രക്കാർ നിരവധിപേർ മറിഞ്ഞു വീണിട്ടുണ്ട്. ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ അഞ്ചുതെങ്ങ് പുത്തൻ നടയിൽ ദർശനത്തിനായി എത്തുന്ന ഭക്തർക്ക് ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നു. പഞ്ചായത്ത്‌ ഫണ്ടിൽ ഉൾപ്പെടുത്തി റീ ടാറിന് ഫണ്ട്‌ വച്ചെങ്കിലും ആരും ടെൻഡർ എടുത്തില്ല.ഇതേ തുടർന്ന് വാർഡ് മെമ്പർ എസ്. പ്രവീൺ ചന്ദ്ര, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇതേ തുടർന്ന് ജില്ലാ പഞ്ചായത്ത്‌ വികസന ഫണ്ടിൽ ഈ റോഡ് ഉൾപ്പെടുത്താനും റോഡിലെ വെള്ളകെട്ട് ഒഴിവാക്കാൻ ഓട അടക്കം നിർമ്മിച്ച് മുഴുവൻ ഭാഗവും കോൺക്രീറ്റ് ചെയ്യാനുമുള്ള പദ്ധതി തയാറാക്കി. റോഡ് ഓട കെട്ടി പഴയതിനേക്കാൾ വീതിയിൽ നിർമ്മിച്ചു.