പാലോട്: പാലോട് ശ്രീ ഉമാമഹേശ്വരക്ഷേത്രത്തിലെ ആറാം പ്രതിഷ്ഠാവാർഷികവും ശിവരാത്രി മഹോത്സവവും 19 മുതൽ 21 വരെ നടക്കുമെന്ന് ഭാരവാഹികളായ റ്റി.ശ്രീകണ്ഠൻ നായർ,ആർ.സുനിൽകുമാർ എന്നിവർ അറിയിച്ചു.19ന് രാവിലെ അഷ്ടാഭിഷേകം,108 കുടം ജലാഭിഷേകം,മലർനിവേദ്യം 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 7ന് ഉഷപൂജ തുടർന്ന് പ്രഭാത ഭക്ഷണം,8ന് ഹാലസ്യ പാരായണം, 8.30ന് മഹാമൃത്യുഞ്ജയഹോമം, തുടർന്ന് ഉച്ച പൂജ,വൈകുന്നേരം 5ന് സർവൈശ്വര്യപൂജ,അദ്ധ്യാത്മിക പ്രഭാഷണം,6.30ന് അലങ്കാരദീപാരാധനയും ദീപകാഴ്ചയും ഭഗവതിസേവയും,8ന് അത്താഴപൂജ 20ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ വൈകിട്ട് 5ന് അന്നപ്രസാദം ,തുടർന്ന് സാംസ്കാരിക സമ്മേളനവും കിറ്റ് വിതരണവും ചികിത്സാ സഹായവും , .21ന് പതിവ് ക്ഷേത്ര ചടങ്ങുക്കൾക്ക് പുറമെ 9ന് സമൂഹ പൊങ്കാല തുടർന്ന് ആത്മീയ പ്രഭാഷണം,വൈകിട്ട് 5ന് താലപ്പൊലി ഘോഷയാത്ര പാലോട് സത്രക്കുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ഉമാമഹേശ്വര ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും.അലങ്കാര ദീപാരാധനയും ദീപകാഴ്ച്ചയും,രാത്രി 10ന് ഭജൻസ് ,12.30 ന് വിൽ കലാമേള.