മുടപുരം:ക്യാൻസർ രോഗത്തെ പ്രതിരോധിക്കാൻ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കാൻസർ രോഗനിർണയവും പ്രതിരോധ പ്രവർത്തനങ്ങളുടെയും ഭാഗമായി നാളെ മുദാക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മുദാക്കൽ ഗ്രാമ പഞ്ചായത്തിലെ ക്യാമ്പ് നടക്കും.രാവിലെ 10ന് നടക്കുന്ന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് ഉദ്‌ഘാടനം ചെയ്യും.ഡോ.കലാവതിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്.കഴിഞ്ഞ ദിവസം കടയ്ക്കാവൂർ പഞ്ചായത്തിലെ ക്യാമ്പ് കീഴാറ്റിങ്ങൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.ശബ്ന,ഡോ.കലാവതി,ഡോ.ജിജിതോമസ്,ഡോ.ഭാഗ്യലക്ഷ്മി,ബ്ലോക്ക് പഞ്ചായത്തംഗം ഗീതസുരേഷ്,ഗ്രാമ പഞ്ചായത്തംഗങ്ങളായ രാധിക,രതി പ്രസന്നൻ,ഹെൽത്ത് ഇൻസ്പെക്ടർ സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.ഗ്രാമ പഞ്ചായത്ത്ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.തൃദീപ് കുമാർ സ്വാഗതവും പദ്ധതി കോ-ഓർഡിനേറ്റർ പ്രമോദ് നന്ദിയും പറഞ്ഞു.