health

ശ്വാസകോശനാളികളിൽ വ്യാപകമായി തീവ്രതയിൽ വളരെ അന്തരമുള്ളതും തടസമുണ്ടാക്കുന്നതും താനേയോ ഔഷധ ഉപയോഗം മൂലമോ സാധാരണ നില പ്രാപിക്കുന്നതുമായ ഒരു രോഗമാണ് ആസ്ത്മ. വളരെ വ്യാപകമായ ഈ രോഗത്തിന്റെ രോഗകാരണങ്ങൾ അനവധിയാണ്. തൊഴിൽ സംബന്ധമായ അന്തരീക്ഷത്തിലുള്ള പൊടിപടലങ്ങളോ വാതകമോ പുകയോമറ്റോ രോഗകാരണമായ ആസ്ത്മയാണ് തൊഴിൽ ജന്യ ആസ്ത്മ . സാധാരണ ജനങ്ങളെ ബാധിക്കുന്ന ആസ്ത്മയുടെ 15 ശതമാനത്തോളം ഇത്തരം തൊഴിൽ ജന്യ ആസ്ത്മയിൽ പെടും.

രോഗകാരണങ്ങൾ

പ്രധാനമായും നാല് തരം കാരണങ്ങളാണ് തൊഴിൽ ജന്യ ആസ്ത്മ ഉണ്ടാക്കുന്നത്. അരോചകമായ പൊടിപടലത്തിന്റെയും വാതകങ്ങളുടെയും ഉപദ്രവംമൂലമുണ്ടാകുന്ന പൊടുന്നനേയുള്ള ശ്വാസതടസമുണ്ടാക്കുന്ന തരം, ഇത്തരം ഉപദ്രവകരമായ വസ്തുക്കൾ മൂലമുണ്ടാകുന്ന നീർവീഴ്ചയിൽ നിന്നുണ്ടാകുന്ന തരം, തൊഴിൽ രംഗത്തെ ആസ്ത്മ ഉണ്ടാക്കുന്ന രാസവസ്തുക്കളോ ഔഷദ സമാനമായ വസ്തുക്കൾ മൂലമുണ്ടാകുന്ന തരം, ഇത്തരം വസ്തുക്കൾ മൂലമുണ്ടാകുന്ന അലർജി പ്രതിഭാസം കൊണ്ടുണ്ടാകുന്ന തരം എന്നിവയാണവ.

പുകവലി തൊഴിൽ ജന്യ ആസ്ത്മയുടെ സാദ്ധ്യത ഇരട്ടിയാക്കുന്നു.

രോഗനിർണയം

തൊഴിൽ ജന്യ ആസ്ത്മ നിർണയിക്കുന്നതിന് രണ്ട് കാര്യങ്ങൾ സ്ഥിരീകരിക്കേണ്ടതുണ്ട്

1. രോഗിക്ക് യഥാർത്ഥ ആസ്ത്മ തന്നെയാണോ - ആസ്ത്മയുടെ സാധാരണ രോഗനിർണയ മാർഗങ്ങൾ ഇവിടെയും ബാധകമാണ്.

2. ആസ്ത്മ തൊഴിലിനോട് ബന്ധപ്പെട്ടിട്ടുണ്ടോ - വിശദമായ തൊഴിൽ സാഹചര്യം, രോഗാവസ്ഥ, വിശകലനത്തിലൂടെയും പരിശോധനകളിലൂടെയും എക്സറേ, പർമണറി ഫംഗ്ഷൻ ടെസ്റ്റ്, ചലഞ്ച് ടെസ്റ്റ്, രക്ത പരിശോധന എന്നിവയിലൂടെ ഇത് നിർണയിക്കാം.

മൂക്കൊലിക്കണ്..കണ്ണ് ചുവക്കണ്..അതേക്കുറിച്ച് നാളെ

ഡോ.കെ.വേണുഗോപാൽ
സീനിയർ കൺസൾട്ടന്റ്,
ശ്രീമംഗലം, പഴവീട്,
ആലപ്പുഴ.
ഫോൺ: 9447162224.