ആറ്റിങ്ങൽ:അവനവഞ്ചേരി ഗവ.ഹൈസ്കൂൾ,ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ പരിശീലനം പൂർത്തിയാക്കിയ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരേഡിൽ രണ്ടു സ്കൂളുകളിൽ നിന്നായി 88 കേഡറ്റുകൾ പങ്കെടുത്തു.അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി എസ്.അശ്വിനി പരേഡ് കമാൻഡറായും ബോയിസ് ഹയർ സെക്കൻഡറി സ്കൂളിലെ ശ്യാം ദാസ് സെക്കൻഡ് ഇൻ കമാൻഡറായും പരേഡ് നയിച്ചു.ആറ്റിങ്ങൽ സബ് ഡിവിഷൻ ഡെപ്യൂട്ടി സൂപ്രണ്ട് ഒഫ് പൊലീസ് പി.വി.ബേബി അഭിവാദ്യം സ്വീകരിച്ചു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് മുഖ്യാതിഥിയായിരുന്നു.മികച്ച പ്രകടനം കാഴ്ചവച്ച കേഡറ്റുകൾക്ക് പുരസ്കാരം നൽകി.പി.ടി.എ പ്രസിഡന്റുമാരായ വിജുകുമാർ,അഡ്വ.എൽ.ആർ.മധുസൂദനൻ നായർ,സി.ഐ വി.വി.ദിപിൻ,ജില്ലാ അസി.നോഡൽ ഓഫീസർ അനിൽകുമാർ,പ്രിൻസിപ്പൽ രജിത്കുമാർ, ഹെഡ്മാസ്റ്റർമാരായ എസ്.മുരളീധരൻ,ടി.ടി.അനിലാറാണി,സി.പി.ഒമാരായ എൻ.സാബു,പി.കെ.രമ്യ, എസ്.സബീല,എം.എസ്.സൈജാ റാണി,ഡ്രിൽ ഇൻസ്ട്രക്ടർമാരായ ശ്രീജൻ ജെ.പ്രകാശ്,രേഖ ആർ.നാഥ്, ആർ.അജി,എസ്.ലിപിൻ എന്നിവർ സംബന്ധിച്ചു.