ആറ്റിങ്ങൽ:സി.എസ്.ഐ ഇംഗ്ളീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ വാർഷികം അഡ്വ.ബി.സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കൊല്ലം കൊട്ടാരക്കര ഇടവക ബിഷപ്പ് ഡോ.ഉമ്മൻ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.അമൃത വർഷിണി ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപക ലത നായർ മുഖ്യ പ്രഭാഷണം നടത്തി.മുനിസിപ്പൽ ചെയർമാൻ എം.പ്രദീപ്,വാർഡ് കൗൺസിലർ കെ.എസ്.സന്തോഷ്കുമാർ,ജസ്റ്റിൻ ജോർജ്ജ്,ഏലിയാമ്മ ഉമ്മൻ,മിനിത തമ്പാൻ,സാറാമ്മ തോംസൺ എന്നിവർ സംസാരിച്ചു.