നെടുമങ്ങാട്:വെള്ളനാട് ചാങ്ങ സെന്റ് മേരീസ് എൽ.പി സ്കൂളിലെ പൂർവവിദ്യാർത്ഥി സംഗമം പഞ്ചായത്ത് വികസനകാര്യ സ്റ്രാൻഡിംഗ് കമ്മിറ്രി ചെയർമാൻ വെള്ളനാട് ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു.ഡെയിൽവ്യൂ ഡയറക്ടർ ക്രിസ്തുദാസ്,വാർഡ് മെമ്പർമാരായ ചെറുകുളം ബിജുകുമാർ,രഞ്ജിത്ത് എം.വി,ഫാ.ജോസഫ് അഗസ്റ്രിൻ,സിസ്റ്റർ ജെയിൻ,പി.ടി.എ പ്രസിഡന്റ് അഭിലാഷ്,ഹെഡ്മിസ്ട്രസ് ബീന തുടങ്ങിയവർ സംസാരിച്ചു. അദ്ധ്യാപകരേയും പൂർവവിദ്യാർത്ഥികളേയും സംഗമത്തിൽ പൊന്നാടയണിച്ച് ആദരിച്ചു.