തിരുവനന്തപുരം: ഡിഫൻസ് അക്കൗണ്ട്സ് ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർക്കായുള്ള വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം തിരുമലയിൽ ഡിഫൻസ് അക്കൗണ്ട്സ് കൺട്രോളർ ജനറൽ സഞ്ജീവ് മിത്ത നിർവഹിച്ചു.
ഡിഫൻസ് അക്കൗണ്ട്സ് ഡിപ്പാർട്ട്‌മെന്റിന്റെ തിരുമലയിലെ ഓഫീസ് കോംപ്ലക്‌സിനുള്ളിൽ മിലിട്ടറി എൻജിനിയിറിംഗ് സർവീസസാണ് ഇരുനില കെട്ടിടം നിർമ്മിച്ചത്. ഒരു സ്വീറ്റ് റൂമും ശീതീകരിച്ച രണ്ട് മുറികളും കൂടാതെ ഒരുലോഞ്ചും ഒരു ഡൈനിംഗ് ഹാളും ഇവിടെയുണ്ട്.