കടയ്ക്കാവൂർ: നെടുങ്ങണ്ട ശ്രീനാരായണ വിലാസം ഹയർസെക്കൻഡറി സ്കൂളിന്റെ ശതാബ്ദി ആഘോഷം ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ ആഘോഷിക്കും. ഇതിന്റെ ഉദ്ഘാടനം 24ന് വൈകിട്ട് 3.30ന് മന്ത്രി പ്രൊ. രവീന്ദ്രനാഥ് സ്കൂൾ ആഡിറ്റോറിയത്തിൽ നിർവഹിക്കും ഡെപ്യൂട്ടി സ്പീക്കർ വി. ശശി അദ്ധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി മുഖ്യ പ്രഭാഷണം നടത്തും. അഡ്വ. ജോയി എം.എൽ.എ അനുഗ്രഹപ്രഭാഷണം നടത്തും. ഇതുമായി ബന്ധപ്പെട്ട് പത്രത്തിൽ സപ്ളിമെന്റ് പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. ഇതിൽ ഫോട്ടോവച്ച് ആശംസ വയ്ക്കാൻ താത്പര്യമുള്ളവർ, ജനറൽ കൺവീനറിന്റെ 9846717435 എന്ന നമ്പരിൽ 20 ന് അകം ബന്ധപ്പെടണം.