ആര്യനാട്:ആര്യനാട് ലൂഥർഗിരി യു.പി.സ്കൂളിലെ അദ്ധ്യാപക രക്ഷാകതൃദിനവും വാർഷികാഘോഷവും 20ന് വൈകിട്ട് 5ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്യും.പി.ടി.എ പ്രസിഡന്റ് അജീഷ് കുമാർ അദ്ധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്തംഗം വി.വിജുമോഹൻ മുഖ്യ പ്രഭാഷണം നടത്തും.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.നാസറുദീൻ സ്കോളർഷിപ്പ് വിതരണവും സീരിയൽ താരം അനുമോൾ സമ്മാനദാനവും നടത്തും.ഹെഡ്മിസ്ട്രസ് എൻ.ശാന്തമ്മ,സ്റ്റാഫ് സെക്രട്ടറി ഇ.റോബർട്ട് വത്സകം,വാർഡ് മെമ്പർ ലേഖ തുടങ്ങിയവർ സംസാരിക്കും.