ബാലരാമപുരം:കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ബാലരാമപുരം യൂണിറ്റ് വാർഷിക സമ്മേളനം അഗസ്ത്യാർസ്വാമി കല്യാണമണ്ഡപത്തിൽ നടന്നു.ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വസന്തകുമാരി ഉദ്ഘാടനം ചെയ്തു.ജില്ലാകമ്മിറ്റിയംഗം ജയസിംഗ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി ഡി.നടരാജൻ(പ്രസിഡന്റ് )​,​എസ്.കെ.സുകേശിനി അമ്മ,​എ.ജയകുമാർ,​ എസ്.വിശ്വംഭരൻ (വൈസ് പ്രസിഡന്റുമാർ)​,​എസ്.കെ സരസാംഗൻ (സെക്രട്ടറി )​,സി.സോമൻ,​സി.കൃഷ്ണനാശാരി,​ എസ്.സതികുമാരി (ജോയിന്റ് സെക്രട്ടറിമാർ)​,ആർ.സുകുമാരൻ (ട്രഷറർ)​ എന്നിവരെ തിരഞ്ഞെടുത്തു.