മുടപുരം: കിഴുവിലം ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്‌ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് താരാ തങ്കൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ ജി. ഗിരീഷ്‌കുമാറിന് നൽകി പദ്ധതി രേഖ പ്രകാശനം ചെയ്തു. കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. ശ്രീലത, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എസ്. ഉണ്ണികൃഷ്ണൻ, ബി.എസ്. ബിജുകുമാർ, എ. ചന്ദ്രശേഖരൻ നായർ, വനജകുമാരി, എം. ഫൈസൽ, രേഖ.വി.ആർ, ബി. ശ്യാമള അമ്മ, എ. ഷാജഹാൻ, ലിപിമോൾ, സുജ.എസ്, സാംബശിവൻ, മിനി.സി.എസ്, വി. സുജാത, സൈനാ ബീവി തുടങ്ങിയവർ പങ്കെടുത്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. ഗോപകുമാർ സ്വാഗതവും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മിനി.ജി നന്ദിയും പറഞ്ഞു.