വക്കം:വക്കം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കൃഷി പാഠശാല സംഘടിപ്പിച്ചു.വക്കം ഗ്രാമ പഞ്ചായത്തിലെ 14 വാർഡുകളിലെ 21 ജെ.എൽ.ജി ഗ്രൂകളിലെ അംഗങ്ങളാണ് പാഠശാലയിൽ എത്തിയത്. മണ്ണെരുക്കൽ മുതൽ വിളവെടുപ്പ് വരെയുള്ള കൃഷിരീതികളെക്കുറിച്ച് വക്കം കൃഷി ഓഫീസർ അനുചിത്ര വിവരിച്ചു.മികച്ച കർഷക അവാർഡ് നേടിയ ലളിതമ്മ കൃഷി രീതികളെക്കുറിച്ച് ക്ലാസെടുത്തു.കഴിഞ്ഞ ദിവസം ശീതകാല പച്ചക്കറിയുടെ വിളവെടുപ്പും തുടർന്ന് ഇടവിളകൃഷി നടത്താനുള്ള ചേന,ചേമ്പ്,ഇഞ്ചി,മഞ്ഞൾ, വാഴ തുടങ്ങിയവയുടെ വിത്തുകളും ഗ്രൂപ്പുകൾക്ക് വിതരണം ചെയ്തു.ജീവനി പദ്ധതിയിൽ ഉൾപ്പെടുത്തി 9000 രൂപയുടെ ഇടവിള വിത്തുകളും,5000 രൂപയുടെ വളവുമാണ് ഒരോ ഗ്രൂപ്പിനും ലഭിക്കുന്നത്.കുടുംബശ്രീ ചെയർപേഴ്സൺ അജിത, ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശാന്തി,കൃഷി അസിസ്റ്റന്റ് സജിത്ത്,ജെ.എൽ.ജി കോ ഓഡിനേറ്റർ വിൻസി,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ താജുന്നീസ,പ്രസന്ന കർഷക വികസന സമിതിയംഗങ്ങളായ രമണൻ പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.