
വെള്ളറട: വെള്ളറട ശ്രീനാരായണപുരം ലോകനാഥക്ഷേത്രത്തിൽ അഞ്ച് നാൾ നീണ്ടുനിൽക്കുന്ന ശിവരാത്രി മഹോത്സവത്തിന് ക്ഷേത്ര മേൽശാന്തി സുധീഷ് പോറ്റിയുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറി.തുടർന്ന് പറ നിറയ്ക്കൽ ചടങ്ങുകളും വൈകിട്ട് പറനിറയ്ക്കൽ പൂജയും നടന്നു.ശിവരാത്രി ഉത്സവ ഉദ്ഘാടനം സമ്മേളനം സി.കെ.ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു.രണ്ടാം ഉത്സവ ദിനമായ ഇന്ന് രാവിലെ 7ന് മഹാ മൃത്യുജ്ഞയ ഹോമം, 9.30ന് നവപഞ്ചഗവ്യം അഭിഷേകം,ശാന്തി ഹോമം,വൈകിട്ട് 5.30ന് വിദ്യാരാജ ഗോപാല മന്ത്രാർച്ചന, തുടർന്ന് എഴുന്നള്ളത്ത്. രാത്രി 7ന് കള്ളിക്കാട് സുദർശനന്റെ പ്രഭാഷണം, 7.45 ന് വിളക്കുകെട്ട് കാവടി എന്നിവ നടക്കും.