കിളിമാനൂർ:കൊടുവഴനൂർ ചേർന്നമംഗലം ശിവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം 20, 21 തീയതികളിൽ നടക്കും.20ന് വൈകിട്ട് 4.30ന് ശനീശ്വരപൂജ, 21 ന് രാവിലെ 5 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം,6.30ന് കലശപൂജ,8ന് നാഗരൂട്ട്,12ന് അന്നദാനം,വൈകിട്ട് 4.30ന് നിറപറ എഴുന്നള്ളത്തും ഘോഷയാത്രയും,രാത്രി 9.30ന് ശിവപൂജ,10ന് നാട്ടു തനിമയുടെ പാട്ട് മാമാങ്കം.ഒന്നിന് തിരുവനന്തപുരം സൂര്യാ കമ്മ്യൂണിക്കേഷൻസിന്റെ നാടകം. വെളുപ്പിന് 4.30ന് ആറാട്ടും വിളക്കും.