വർക്കല:വർക്കല വാട്ടർസപ്ലൈ സബ്ഡിവിഷനു കീഴിലുളള വർക്കല മുനിസിപ്പാലിറ്റിയിലെയും വെട്ടൂർ,ഇടവ, ഇലകമൺ,ചെമ്മരുതി,ചെറുന്നിയൂർ,നാവായിക്കുളം,ഒറ്റൂർ,മണമ്പൂർ,കരവാരം,പളളിക്കൽ,മടവൂർ ഗ്രാമപഞ്ചായത്തുകളിലെയും ഗുണഭോക്താക്കളുടെ വെളളക്കരം സംബന്ധിച്ചുളള പരാതികളിൽ തീർപ്പ് കല്പിക്കുന്നതിന് റവന്യൂ അദാലത്ത് നടത്തും.അദാലത്തിലേക്കുളള പരാതികൾ അസി. എക്സി.എഞ്ചിനീയറുടെ ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 29 (ഫോൺ: 04702602402)