വെള്ളറട: പത്തുകാണി ശിവപുരം ശ്രീ മഹാദേവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം 21ന് സമാപിക്കും. ഉത്സവദിവസങ്ങളിൽ രാവിലെ 5ന് ഗണപതിഹോമം, 6.30ന് ഉഷ പൂജ, 8.30ന് മൃത്യുഞ്ജയഹോമം, 10ന് പുരാണ പാരായണം, 11.30ന് മദ്ധ്യാഹ്ന പൂജ, 12.10ന് സമൂഹസദ്യ, രാത്രി 7.15ന് അത്താഴപൂജ, 7.30ന് സായാഹ്ന ഭക്ഷണം, ഇന്ന് രാവിലെ 8.30ന് സുദർശന ഹോമം, വൈകിട്ട് 5.30ന് ഐശ്വര്യപൂജ, രാത്രി 8ന് ഭജന, 19ന് രാവിലെ 5ന് സമൂഹ ഗണപതിഹോമം, വൈകിട്ട് 5ന് സമൂഹ നീരാജ്ജനം, 8 മുതൽ ഭജന. 20ന് രാവിലെ 7ന് കലശപൂജ, കലശാഭിഷേകം, രാത്രി 7.30ന് മാനസ ജപ ലഹരി. 21ന് മഹാശിവരാത്രി ദിവസം രാവിലെ 9ന് സമൂഹ പൊങ്കാല, വൈകിട്ട് 6.15ന് പുഷ്‌പാഭിഷേകം, 7ന് മാതൃസമ്മേളനം, 8 മുതൽ യാമപൂജകൾ, തുടർന്ന് ഭജന, 9ന് നൃത്ത നൃത്യങ്ങൾ, 11ന് ഡാൻസ്.