sajeer

കല്ലറ: കെ.എസ്.ആർ.ടി.സി. ബസും ആട്ടോ റിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആട്ടോ റിക്ഷാ യാത്രക്കാരനായ സജീർ (33)ആണ് മരിച്ചത്. കല്ലറ കടയിൽവീട്ടിൽ അബ്ദുൽ ഖരിം, അബുസാ ബീവി ദമ്പതികളുടെ മകനാണ്. ആട്ടോ ഡ്രൈവർ ഷംനാദ്, മരുതമൺ സ്വദേശി ഷംനാദ് എന്നിവർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം മീതൂർ ആല വളവിലായിരുന്നു അപകടം. കുറിഞ്ചിലക്കാട്ടുനിന്ന് കല്ലറയിലേക്ക് വരികയായിരുന്ന ആട്ടോറിക്ഷയും എതിരെവന്ന ബസും കൂട്ടിയിടിയിക്കുകയായിരുന്നു.ആട്ടോ തകരുകയും യാത്രക്കാർ അതിൽ കുടുങ്ങുകയും ചെയ്തു. നാട്ടുകാരെത്തി പരിക്കേറ്റവരെ കല്ലറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും സജീറിന്റെ ജീവൻ രക്ഷിക്കാനായില്ല.