വെള്ളറട: സമാനതകളില്ലാത്തതും മാതൃകാ പരമായ നിരവധി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ആനാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടിപ്പൊലീസിന് ഒടുവിലായി വേൾഡ് ഗിന്നസ് അംഗീകാരവും. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോട് നടത്തിയ അന്താരാഷ്ട്ര അഹിംസാ ദിനത്തിൽ തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ആയിരം സമാധാന അമ്പാസിഡർമാരെ വാർത്തെടുക്കുന്ന ക്യാമ്പിലെ മികച്ച പങ്കാളിത്തത്തിനാണ് ഗിന്നസ് പുരസ്കാരം ലഭിച്ചത്. സ്റ്റുഡൻസ് പൊലീസ് വിഭാഗത്തിൽ ആനാവൂർ എച്ച്.എസ്.എസിലെ 25 കേഡറ്റുകളെ സമാധാന അമ്പാസിഡർമാരായി തെരഞ്ഞെടുത്തിരുന്നു.

മാരായമുട്ടം പൊലീസ് സ്റ്റേഷന്റെ നിയന്ത്രണത്തിൽ മികച്ച പരിശീലനം ലഭിച്ചു വരുന്ന യൂണിറ്റിന്റെ നേതൃത്വം സൗദീഷ് തമ്പി, സുഗതകുമാരി എന്നീ അദ്ധ്യാപകരാണ് വഹിക്കുന്നത്. എ.എസ്.ഐ സനൽകുമാർ, സി.പി.ഓ ആശ എന്നിവരാണ് പരിശീലകർ.