തിരുവനന്തപുരം:വിദ്യാർത്ഥികളുടെ കഴിവ് കേവലം വിഷയപഠനത്തിൽ മാത്രമൊതുങ്ങാതെ എല്ലാ കഴിവുകളും വികസിപ്പിക്കുന്ന തരത്തിലാകണമെന്ന് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു.പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ കേരളയും സംയുക്തമായി കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്ന പഠനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ബാലരാമപുരം പുതിച്ചൽ ഗവ.യു.പി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം എസ്.കെ.പ്രീജ,വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ സി.മനോജ്കുമാർ,സർവ ശിക്ഷാ കേരള പ്രോഗ്രാം ഓഫീസർ കെ.സുരേഷ്‌കുമാർ,ഉദ്യോഗസ്ഥർ,വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു.