വിതുര:ദേവിയോട് ശ്രീ വിദ്വാരി വൈദ്യനാഥക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവം 19,20,21 തീയതികളിൽ നടക്കും. 19ന് രാവിലെ പത്തിന് ഗോപൂജ, 12.10ന് കലിയുഗ ഗണപതിഹോമം, ഉച്ചക്ക് 2.30ന് ഉച്ചബലി, വൈകിട്ട് 4.10ന് ബാലാംബിക ഉൗട്ട്, അഞ്ചിന് കാളിയൂട്ട്. 20ന് രാവിലെയും ഉച്ചയ്‌ക്കും പതിവ് പൂജകൾ, വൈകിട്ട് 6.30ന് ദീപാരാധനയും, കുങ്കുമാഭിഷേകവും ,വിവിധ പരിഹാരക്രിയകളും. 21ന് രാവിലെ പതിവ് പൂജകൾക്ക് ശേഷം പത്തിന് പൊങ്കാല.