വർക്കല: അരങ്ങ് കഥകളി രംഗകലാവേദിയുടെ പൊതുയോഗം കൂടി അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. വി. ജോയി എം.എൽ.എ, പ്രൊഫ. കുമ്മിൾ സുകുമാരൻ, ഡോ.പി.കെ. സുകുമാരൻ എന്നിവരെ രക്ഷാധികാരികളായും ഡോ.എം. ജയരാജു (പ്രസിഡന്റ്), വി. ദേവദാസൻ, ഡോ.എസ്. ഹരി (വൈസ് പ്രസിഡന്റുമാർ),​ കലാമണ്ഡലം സുദേവൻ (ജനറൽ സെക്രട്ടറി),ടി.സി. സുനിൽദത്ത്, ആർ. രാജേന്ദ്രപ്രസാദ് (സെക്രട്ടറിമാർ), കെ. തുളസീധരൻപിള്ള (ട്രഷറർ) എന്നിവരടങ്ങിയ 15 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.