nss

ആര്യനാട്:ആര്യനാട് കൊക്കോട്ടേല എൻ.എസ്.എസ് കരയോഗത്തിലെ വനിതാ സ്വയംസഹായ സംഘങ്ങളുടെ വാർഷികം നെടുമങ്ങാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.എ.ബാബുരാജ് ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് സൽസുധൻ നായർ അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് യൂണിയൻ സെക്രട്ടറി സുകുമാരൻ നായർ മുഖ്യ പ്രഭാഷണം നടത്തി.മേഖലാ കൺവീനർ വലിയകലുങ്ക് സുരേന്ദ്രൻ നായർ,സെക്രട്ടറി കൊക്കോട്ടേല ശ്രീകുമാർ,വനിതാ സമാജം പ്രസിഡന്റ് പ്രസന്ന കുമാരി ടീച്ചർ,സെക്രട്ടറി താരാ നായർ,ഇന്ദിരാ നായർ,തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ വച്ച് സംഘാംഗങ്ങൾ സംഘടിപ്പിച്ച വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.