general

ബാലരാമപുരം: പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കുന്ന വിദ്യാഭ്യാസ വിനിമയത്തിന്റെ അളവുകോലാണ് പഠനോത്സവങ്ങളെന്ന് മന്ത്രി പ്രൊഫ.ജി.രവീന്ദ്രനാഥ് . പഠനോത്സവങ്ങളുടെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് പുതിച്ചൽ സർക്കാർ യു.പി.എസ്സിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വർഷം മുഴുവൻ പഠിച്ച കാര്യങ്ങൾ പങ്കുവയ്ക്കലല്ല ,സ്വാംശീകരണത്തിന്റെയും അനുഭവകൈമാറ്റത്തിന്റെയും വേറിട്ട ചിന്തകളാണ് പഠനോത്സവം ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എസ്.കെ പ്രീജ, അതിയന്നൂർ ബ്ലോക്ക് പ്രസിഡന്റ് ​ എസ്.ബിന്ദു,​ പഞ്ചായത്ത് പ്രസിഡന്റ് ബി.ടി.ബീന,​ വിദ്യാഭ്യാസ ഉപഡയറക്ടർ സി.മനോജ് കുമാർ,​ എസ്.പി.ഒ എ.കെ.സുരേഷ് കുമാർ,​ ഡയറ്റ് പ്രിൻസിപ്പൽ വി.വി പ്രേമരാജൻ,​ എ.ഇ.ഒ വി.എസ് ലീന,​ ബി.പി.ഒ എസ്.ജി.അനീഷ്, സ്കൂൾ പാർലമെന്റ് അംഗങ്ങളായ എസ്.അജിത്ത്,​ ശിവരഞ്ചിനി എന്നിവർ സംസാരിച്ചു. സമഗ്ര ശിക്ഷ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ എൻ.രത്നകുമാർ സ്വാഗതവും ഡി.പി.ഒ ശ്രീകുമാരൻ നന്ദിയും പറഞ്ഞു. സ്കൂളിന്റെ ഉപഹാരം പ്രധാനാദ്ധ്യാപിക എസ്.എസ് സുഷമയും പി.ടി.എ പ്രസിഡന്റ് വി.അനിൽകുമാറും ചേർന്ന് മന്ത്രിക്ക് നൽകി.