ddd

നെയ്യാറ്റിൻകര: അറിവും ഭക്തിയും ചേർന്നുള്ള വിദ്യാഭ്യാസം പുതുതലമുറയ്ക്ക് നൽകാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ശ്രീനാരായണധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ. നെയ്യാറ്റിൻകര എസ്.എൻ.ഡി.പി യൂണിയനു കീഴിലുള്ള കരിങ്ങാലുംമൂട് ശാഖാ പ്രതിഷ്ഠാ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശാഖാ ചെയർമാനും യൂണിയൻ വൈസ്പ്രസിഡന്റുമായ കിരൺ ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ശാഖാ മാതൃസമിതി രൂപീകരണം യോഗം കൗൺസിലറും കേന്ദ്ര വനിതാസംഘം വൈസ്പ്രസിഡന്റുമായ ഷീബ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഉന്നത വിജയികൾക്കായുള്ള അനുമോദന ചടങ്ങ് കേന്ദ്ര വനിതാസംഘം അദ്ധ്യക്ഷ കെ.പി. കൃഷ്ണകുമാരിയുടെ നേതൃത്വത്തിൽ നടന്നു. യൂണിയൻ സെക്രട്ടറി ആവണി ബി. ശ്രീകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ ട്രസ്റ്റ് ബോർഡംഗം വൈ.എസ്. കുമാർ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് എസ്.എൽ. ബിനു, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഉഷാശിശുപാലൻ, ശാഖാ കൺവീനർ ബിനോജ് മുടക്കുവട്ടം, ബിനു എ.കെ, ജയൻ കള്ളിമൂട്, രാജേന്ദ്രൻ കിളിയൂർ, മോഹനൻ തെറ്റിയറ, അനി നാരായണപുരം എന്നിവർ പങ്കെടുത്തു.