കല്ലമ്പലം: പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ മുടക്കി നിർമ്മിക്കുന്ന ഹോമിയോ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം അഡ്വ.വി.ജോയി എം.എൽ.എ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് എം.ഹസീന എൻ.അബുത്താലിബ് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബേബിസുധ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പലത,മിനികുമാരി,വാർഡ് മെമ്പർ രേണുക കുമാരി, സി.പി.ഐ.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സജീബ് ഹാഷിം,ഹോമിയോ ഡോക്ടർ ജീനാ റാണി എന്നിവർ സംസാരിച്ചു.