rsp

ആരൃനാട്:ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട പാർട്ടി അംഗങ്ങളായ രണ്ട് യുവാക്കളെ യു.എ.പി.എ ചുമത്തി ജയിലിൽ അടയ്ക്കുകയും അവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിട്ട് ന്യൂനപക്ഷ സ്നേഹം നടിക്കുന്ന സി.പി.എം നടപടി കാപട്യമെന്ന് മുൻ മന്ത്രി ബാബു ദിവാകരൻ. ആർ.എസ്.പി അരുവിക്കര മണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തിന് കാവൽ നിൽക്കേണ്ട പൊലീസ് മേധാവി കൊള്ളക്കാരനായ അവസ്ഥയാണ് ഇപ്പോഴെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന കമ്മിറ്റിയംഗം ഇറവൂർ പ്രസന്നകുമാർ അദ്ധ്യക്ഷനായി.കെ.എസ്.സനൽകുമാർ,വിനോബ താഹ,കുറ്റിച്ചൽ രജി,കെ.ജി.രവീന്ദ്രൻ നായർ,എൽ.ചെല്ലയ്യൻ,സി മനോഹരൻ, എ.അബുസാലി,കെ.എസ്.അജേഷ്,ജി.ശശി തുടങ്ങിയവർ സംസാരിച്ചു. അരുവിക്കര മണ്ഡലം ആക്ടിംഗ് സെക്രട്ടറിയായി ജി.ശശിയെ തിരഞ്ഞെടുത്തു.