തിരുവനന്തപുരം: തനിച്ച് താമസിച്ചിരുന്ന മദ്ധ്യവയസ്കനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കളിയിക്കാവിള സ്വദേശി മുഹമ്മദ് റാഫിയെയാണ് (58) ബീമാപ്പള്ളിയിലെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടത്. ഈ മാസം 10നാണ് ഇയാൾ മുറിയെടുത്തത്. അനാരോഗ്യം മൂലം ലോഡ്ജ് ജീവനക്കാർ തന്നെയാണ് ഭക്ഷണം റൂമിൽ എത്തിച്ചിരുന്നത്. ഇന്നലെ രാവിലെ എട്ടുമണി കഴിഞ്ഞിട്ടും ഇയാളെ കാണാത്തതിനാൽ ജീവനക്കാർ നോക്കിയപ്പോൾ പ്രതികരണമൊന്നുമുണ്ടായ്ല്ല. തുടർന്ന് പൂന്തുറ പൊലീസ് വാതിൽ തകർത്ത് റൂമിൽക്കയറി നോക്കിയപ്പോൾ മരിച്ച നിലയിലായിരുന്നു. ഹൃദയാഘാതമാണെന്ന് സംശയിക്കുന്നു. ഭാര്യയുമായി അകന്ന് കഴിയുന്ന ഇയാൾക്ക് രണ്ട് പെൺമക്കളുണ്ട്.