നെയ്യാറ്റിൻകര: ഡോ. പല്പ്പു കൾച്ചറൽ ഫോറം ഒഫ് കേരളയുടെ ജില്ലാ, താലൂക്ക് തല കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കുന്നത്തുകാൽ റോയൽ പാർക്ക് ഹോട്ടലിൽ വച്ച് കുന്നത്തുകാൽ കുട്ടപ്പന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ഫോറം സംസ്ഥാന കൺവീനർ കുന്നത്തുകാൽ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായി കുന്നത്തുകാൽ കുട്ടപ്പൻ (രക്ഷാധികാരി), അരുവിപ്പുറം ശ്രീകുമാർ (ചെയർമാൻ), ഷിബു പാലിയോട്, എസ്.പി. ശ്രീകണ്ഠൻ, പ്രവീൺകുമാർ നെടിയാംകോട് (വൈസ് ചെയർമാൻമാർ), ചന്ദ്രകുമാർ കൊറ്റാമം (കൺവീനർ), വിജയൻ വെള്ളറട, കിഷോർ പാറശാല, വിദ്യാധരൻ, പ്രദീപ് മണ്ണംകോട് (ജോയിന്റ് കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു. നെയ്യാറ്റിൻകര താലോക്ക് ഭാരവാഹികളായി ബിജുമോൻ (ചെയർമാൻ), ഷിബു, വിജയകുമാർ.ഡി (വൈസ് ചെയർമാൻമാർ) സുഭാഷ് കുന്നത്തുകാൽ (കൺവീനർ), ശ്രീകുമാർ, ശ്രീജു, രതീഷ് (ജോയിന്റ് കൺവീനർമാർ) എന്നിവരെയും തിരഞ്ഞെടുത്തു.